ബിജു രമേശിനെതിരെ അന്വേഷണം വേണമെന്നാണ് താൻ ആവശ്യപ്പെട്ടതെന്ന് ടി.എൻ. പ്രതാപൻ എം.എൽ.എ

single-img
1 November 2014

tമന്ത്രി കെ.എം. മാണിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച ബിജു രമേശിനെതിരെ അന്വേഷണം വേണമെന്നാണ് താൻ ആവശ്യപ്പെട്ടതെന്ന് ടി.എൻ. പ്രതാപൻ എം.എൽ.എ .പൊതു രംഗത്തുള്ളവർക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിക്കുമ്പോൾ അത് നിയമപരമായിത്തന്നെ നേരിടണം.

 

ഈ വിഷയത്തിൽ തന്റെ പ്രസ്താവനകളെ മുഖ്യമന്ത്രി തെറ്റിദ്ധരിച്ചിരിക്കുകയാണ് എന്നും മുഖ്യമന്ത്രിക്കും കെ.പി.സി.സി പ്രസിഡന്റിനും തന്നെ ശാസിക്കാനുള്ള അധികാരമുണ്ടെന്നും പ്രതാപൻ പറഞ്ഞു.അതേസമയം മന്ത്രി പണം ആവശ്യപ്പെട്ടെന്ന ബിജു രമേശിന്റെ ആരോപണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന ടി.എൻ പ്രതാപന്റെ പ്രസ്താവനയെ ഇന്ന് മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചിരുന്നു.