ബാറുകൾ തുറക്കാൻ കോഴ വാങ്ങിയെന്ന ആരോപണത്തിന് പിന്നിൽ രാഷ്ട്രീയ ലക്‌ഷ്യം: പിണറായി വിജയൻ

single-img
1 November 2014

pബാറുകൾ തുറക്കാൻ കോഴ വാങ്ങിയെന്ന ആരോപണത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ . ഈ ആരോപണത്തിന്റെ നേട്ടം മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കാണെന്നും അദ്ദേഹം പറഞ്ഞു.

 

മാണിയെ മുഖ്യമന്ത്രി ആക്കണമെന്ന് കുറെക്കാലമായി കോൺഗ്രസിലും. യു.ഡി.എഫിലും കേരളാ കോൺഗ്രസ് ആവശ്യപ്പെടുന്നുണ്ട്. ആ ആവശ്യത്തിന് തടയിടുകയാണ് ഇപ്പോഴത്തെ ആരോപണത്തിന്റെ ലക്ഷ്യം. എന്നാൽ ബിജു രമേശിന്റെ ആരോപണങ്ങളെ അവിശ്വസിക്കേണ്ട ആവശ്യവുമില്ല. അയാളുടെ കൈയിൽ തെളിവുകൾ ഉണ്ടാവാമെന്നും പിണറായി പറഞ്ഞു.

 

ബാർ വിവാദത്തിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടേയും എക്സൈസ് മന്ത്രി കെ.ബാബുവിന്റേയും പങ്ക് അന്വേഷിക്കണം എന്നും പിണറായി പറഞ്ഞു.