പെട്രോൾ, ഡീസൽ വില കുറയ്‌ക്കാൻ എണ്ണക്കമ്പനികൾ തീരുമാനിച്ചു

single-img
1 November 2014

pപെട്രോൾ, ഡീസൽ വില കുറയ്‌ക്കാൻ എണ്ണക്കമ്പനികളുടെ യോഗം തീരുമാനിച്ചു. അന്താരാഷ്‌ട്ര വിപണിയിലെ വിലയ്‌ക്ക് ആനുപാതികമായി കുറയ്‌ക്കാൻ ആണ് തീരുമാനം.പെട്രോളിന് ലിറ്ററിന് 2.41 രൂപയും ഡീസലിന് ലിറ്ററിന് 2.25 രൂപയുമാണ് കുറ ച്ചത്. പുതിയ വില ഇന്നലെ അർദ്ധരാത്രി നിലവിൽ വന്നു.

 
അസംസ്‌കൃത എണ്ണ വില അന്താരാഷ്‌ട്ര വിപണിയിൽ ബാരലിന് 85 ഡോളർ വരെ കുറഞ്ഞ സാഹചര്യത്തിലാണ് പെട്രോൾ, ഡീസൽ വില കുറച്ചത്. പെട്രോളിന് ആഗസ്‌റ്റ് മുതൽ തുടർച്ചയായ ആറാമത്തെ വിലയിടിവാണിത്. കേന്ദ്രസർക്കാർ വില നിയന്ത്രണം എടുത്തുകളഞ്ഞതിനാൽ എണ്ണ കമ്പനികൾക്ക് ഡീസൽ വിലയും നിശ്‌ചയിക്കാൻ അധികാരമുണ്ട്.