സ്വർഗത്തേക്കാൾ സുന്ദരത്തിൽ മൈഥിലി നായിക

single-img
1 November 2014

mസാമൂഹിക പ്രശ്നങ്ങളെ ആസ്പദമാക്കി നവാഗതനായ മനോജ് അരവിന്ദാക്ഷൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വർഗത്തേക്കാൾ സുന്ദരം. കാലിക പ്രസക്തിയുള്ള വിഷയം ചർച്ച ചെയ്യുന്ന ചിത്രത്തിൽ ശ്രീനിവാസൻ, ലാൽ, ജോയ് മാത്യു, മൈഥിലി എന്നിവരായിരിക്കും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുക.

 
ത്രീ ഡോട്ട്സ് എന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയ രാജേഷ് രാഘവനാണ് ഈ ചിത്രത്തിന്റെയും തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഇതൊരു സാമൂഹിക പ്രാധാന്യമുള്ള കുടുംബ ചിത്രമായിരിക്കുമെന്ന് രാജേഷ് വ്യക്തമാക്കി. ചിത്രത്തിലെ കഥാപാത്രങ്ങളെല്ലാം പുതുമയുള്ളതായിരിക്കുമെന്ന് സംവിധായകൻ അറിയിച്ചു.