കോട്ടയം കുമരാനെല്ലൂര്‍ ദേവീ ക്ഷേത്രത്തില്‍ വന്‍ തീപിടിത്തം

single-img
1 November 2014

kകോട്ടയം കുമരാനെല്ലൂര്‍ ദേവീ ക്ഷേത്രത്തില്‍ വന്‍ തീപിടിത്തം. ഇന്ന് പുലര്‍ച്ചെയാണ്​ തീപിടിത്തമുണ്ടായത്​. ക്ഷേത്രത്തിന്‍റെ ഒരു ഭാഗം കത്തി നശിച്ചു. കോട്ടയത്ത് നിന്നും ഫയര്‍ഫോ‍ഴ്സ്​ യൂണിറ്റ്​ എത്തി ഏറെ നേരമെടുത്താണ്​ തീയണച്ചത്​. തീപിടിത്തത്തിന്‍റെ കാരണം അറിവായിട്ടില്ല.

 

നേരത്തെ ക്ഷേത്രത്തിലേക്കു തീപടരുന്നതുകണ്ട നാട്ടുകാര്‍ മണി മുഴക്കിയാണു പ്രദേശവാസികളെ വിവരമറിയിച്ചത്. നാലമ്പലത്തിനകത്ത് ശ്രീകോവലിനടുത്തുള്ള ശിവന്റെ ഉപദേവാലയവും മണ്ഡപവും കത്തി നശിച്ചു.