ചുംബന സംഗമത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ വിഷമിക്കേണ്ട; ചുംബിക്കാനും ചുംബനങ്ങള്‍ ഏറ്റുവാങ്ങാനും മലയാളികളുടെ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ തയ്യാര്‍

single-img
1 November 2014

Kissനാളെ എറണാകുളം മറൈന്‍ െ്രെഡവില്‍ നാളെ നടക്കാനിരിക്കുന്ന ചുംബന സംഗമത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ വിഷമിച്ചിരിക്കുന്നവര്‍ക്ക് ആശ്വാസവുമായി മലയാളികളുടെ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ രംഗത്ത്. സഹായിക്കുന്ന മൊബൈല്‍ ആപ്പുമായി ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനി. കളമശേരി സ്റ്റാര്‍ട്ടപ്പ് വില്ലേജില്‍ ഇന്‍ക്യൂബേറ്റ് ചെയ്തിട്ടുള്ള ഡിനിയോട് (dewneot) എന്ന സ്ഥാപനമാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.

ചുംബന സംഗമത്ത പിന്തുണക്കാനും എതിര്‍ക്കാനും ഇതിലൂടെ സാധിക്കും. മാത്രമല്ല സുഹൃത്തുക്കള്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും ചുംബനങ്ങള്‍ കൈമാറാനും ഈ ആപ്പ് സഹായിക്കുന്നു. ചുംബന സമരത്തോട് അനുഭാവവും പ്രതിഷേധവും പുലര്‍ത്തുന്നവര്‍ക്ക് അവരുടെ ആശങ്ങള്‍ പങ്കുവക്കാനുള്ള പൊതു സ്ഥലം എന്ന നിലയിലാണ് ഇത് വികസിപ്പിച്ചതെന്ന് ഡിനിയോട് കോ ഫൗണ്ടര്‍മാരായ ശിഖിനും ജാക്‌സണും പറഞ്ഞു.

ആപ്പിന്റെ പിന്നണിയില്‍ സന്ദീപ്, രോഹിത് എന്നിവര്‍ കൂടിയുണ്ട്. ഈ ഒരു സംഗമം കൊണ്ട് ‘കിസ് ഓഫ് ലവ്’ അവസാനിക്കുന്നില്ലെന്നും ഇത് ഒരു പ്രസ്ഥാനം ആവുക എന്ന ലക്ഷ്യത്തോടെ ആപ്പില്‍ ഭാവിയില്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുമെന്നും അവര്‍ പറഞ്ഞു.

ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ‘Kiss of Love Cochin’ എന്ന് സേര്‍ച്ച് ചെയ്താല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം.