ബാംഗ്ലൂര്‍ ഇന്നുമുതല്‍ ‘ഔദ്യോഗിക’ ബെംഗളൂരു

single-img
1 November 2014

kബാംഗ്ലൂര്‍ ഉൾപ്പെടെ കര്‍ണാടകയിലെ 11 നഗരങ്ങളുടെയും പുതിയ പ്രാദേശിക പേരുകള്‍ ഔദ്യോഗികമായി ഇന്നു നിലവില്‍ വരും. കന്നട രാജ്യോത്സവ ആഘോഷങ്ങളുടെ ഭാഗമായാണ് ഓദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.

 

കര്‍ണാടകയിലെ സ്ഥലനാമങ്ങള്‍ പ്രദേശികവത്കരിക്കണമെന്ന അഭിപ്രായം പറഞ്ഞത് ജ്ഞാനപീഠം ജേതാവ് യു.ആര്‍ അനന്തമൂര്‍ത്തിയാണ്.

 

ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ ഏറ്റവും അവസാനം പേരുമാറ്റം നടക്കുന്നത് ബാംഗ്ലൂരിന്റേതാണ്. 1991ല്‍ ട്രിവാന്‍ഡ്രം തിരുവനന്തപുരമായി. 1995-ല്‍ ബോംബെ മുംബൈ ആയി. 1996-ല്‍ മദ്രാസ് ചെന്നൈയായി. 2001-ല്‍ കല്‍ക്കട്ട കൊല്‍ക്കത്തയും  2011-ല്‍ ഒറീസ ഒഡിഷയും ആയി.