കഴുത്തില്‍ താലി ചാര്‍ത്തിയശേഷം രാഖിയുടെ കയ്യും പിടിച്ച് അനൂപ് പോയത് പരീക്ഷാഹാളിലേക്ക്; വിവാഹദിനത്തിലെത്തിയ പ്രിയതമയുടെ പരീക്ഷയെ അനൂപ് നേരിട്ടത് ഇങ്ങനെ

single-img
1 November 2014

Rakhiനിശ്ചയിച്ചുറപ്പിച്ച വിവാഹദിവസം വില്ലനായി കടന്നുവന്ന പരീക്ഷയ്ക്കു മുന്നില്‍ രാഖിയും അനൂപും തോല്‍ക്കാന്‍ തയ്യാറല്ലായിരുന്നു. അഴിയടത്തുചിറ മണമുണ്ടകത്തില്‍ എം.ജി. ലാലിന്റെയും ലീലയുടെയും മകളായ രാഖി തന്റെ എം.ബി.എ പരീക്ഷയെ ഭര്‍ത്താവിന്റെ അനുവാദത്തോടെ തോല്‍പ്പിച്ചു.

തിരുവല്ല മാക്ഫാസ്റ്റ് കോളജ് എംബിഎ വിദ്യാര്‍ഥിനിയായ രാഖിയുടെയും ചേര്‍ത്തല കലവംകോട് ആര്യഭവനില്‍ അജയകുമാറിന്റെയും ലൈലയുടേയും മകന്‍ അനൂപിന്റെയും നേരത്തെ നിശ്ചയിച്ച വിവാഹ ദിവസം അപ്രതീക്ഷിതമായാണ് യൂണിവേഴ്‌സിറ്റിയുടെ പരീക്ഷയും കടന്നു വന്നത്. അങ്ങനെയാണെങ്കില്‍ രണ്ടും ഒരുമിച്ച് നടക്കട്ടെയെന്ന് തീരുമാനിക്കുകയായിരുന്നു വധുവരന്‍മാര്‍.

വ്യാഴാഴ്ച രാവിലെ 11.30ന് മുത്തൂര്‍ ശ്രീഭദ്രാ ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം. ശേഷം വരന്റെ ഗൃഹത്തിലേക്കുള്ള യാത്ര മാറ്റിവെച്ച് അനൂപും രാഖിയും മാക്ഫാസ്റ്റ് കോളജില്‍ ഉച്ചകഴിഞ്ഞ് രണ്ടിനുള്ള എംബിഎ പരീക്ഷയ്‌ക്കെത്തുകയായിരുന്നു. രണ്ടുപേരുടെയും ബന്ധുക്കളും അവര്‍ക്കൊപ്പം കൂടി.

അര്‍പ്പണബോധത്തിന് അംഗീകകരമായി രാഖിക്ക് പരീക്ഷയെഴുതാന്‍ പ്രത്യേക ഇരിപ്പിടവും കോളേജ് നല്‍കി. പരീക്ഷ കഴിഞ്ഞയുടന്‍ വധൂരവരന്‍മാര്‍ക്ക് മധുരസത്കാരവും കോളേജിന്റെ വകയായി ഉണ്ടായിരുന്നു.