12 വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ടയാളെ 2014ലിൽ നടന്ന കലാപക്കേസിൽ പ്രതിയാക്കി

single-img
1 November 2014

Riotഅഹമ്മദാബാദ്: 12 വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ട ആളെ, പോലീസ് 2014ലിൽ നടന്ന കലാപക്കേസിൽ പ്രതിയാക്കി. കഴിഞ്ഞ മാസം അഹമ്മദാബാദിൽ നടന്ന വർഗീയ കാലാപത്തിലാണ് വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ടു പോയ ഇസ്മായിൽ അബ്ദുൾ വോഹ്ര ഉൾപെടെ വിവിധ മതത്തിൽപ്പെട്ട 30 പേർക്കെതിരെയാണ് പോലീസ് കേസ് എടുത്തത്. എഫ്.ഐ.ആർ പ്രകാരം കേസിലെ മൂന്നാം പ്രതിയായ ഇസ്മായിലിനെതിരെ പോലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം നിരവധി കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.

ഇദ്ദേഹം 2002ൽ മരണപ്പെട്ടതാണെന്ന് ബന്ധുക്കൾ പറയുന്നു. ഇതിനോടകം തന്നെ 24 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇസ്മായിൽ ഉൾപെടെ പിടിക്കപ്പെടാത്ത 6 പേർ ആ ഗ്രാമവാസികളേ അല്ലെന്ന് പറയപ്പെടുന്നു. മരണപ്പെട്ടയാൾ എഫ്.ഐ.ആറിൽ കയറിക്കൂടിയത് അബദ്ധത്തിലാണെന്ന് പോലീസ് പറയുന്നു.