നവംബർ 1 മുതൽ കർണ്ണാടകയിലെ 11 നഗരങ്ങളുടെ പേരുമാറും

single-img
1 November 2014

banglore കർണ്ണാടക സംസ്ഥനം രൂപികൃതമായ നവംബർ 1 മുതൽ സംസ്ഥന തലസ്ഥാനത്തോടൊപ്പം മറ്റു 11 നഗരങ്ങളുടേയും പേരുമാറും. ഇന്ന് മുതൽ ബാംഗ്ലൂരിനെ ബംഗലൂരു എന്ന് ഔദ്യോഗികമായി അറിയപ്പെടും. ഐടി നഗരമായ ബാംഗ്ലൂരിനെ ബംഗലൂരൂ എന്നാക്കനുള്ള ശുപാര്‍ശ ഒമ്പത് വര്‍ഷം മുമ്പ്  യു.പി.എ സര്‍ക്കാര്‍ മാറ്റിവെയ്ക്കുകയായിരുന്നു. എന്നാൽ ഇതോടൊപ്പം ബാക്കി 11 നഗരങ്ങളുടേയും പേരുമാറ്റം നടത്തുന്നത് എന്നത് ശ്രദ്ധേയമാണ്. കന്നട ഭാഷയിൽ അറിയപ്പെടാൻ പോകുന്ന 11 സ്ഥലങ്ങളിൽ പ്രമുഖ നഗരളായ മൈസൂർ, മാംഗ്ലൂർ, ശിമോഗയും ഉൾപെടും. മൈസൂരിനെ മൈസുരു എന്നും മാംഗ്ലൂരിനെ മംഗലുരു എന്നും ശിമോഗയെ ശിവമോഗ എന്നും അറിയപ്പെടും.