മാണിയെ കേരളീയർക്കറിയാം,ബിജു രമേഷ് കണ്ടിട്ടില്ല:മുഖ്യമന്ത്രി

single-img
1 November 2014

oommen chandyകെ എം മാണി കോഴ ചോദിച്ചെന്ന ആരോപണത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രതികരിച്ചു.ആരോപണത്തില്‍ ഒരു അടിസ്ഥാനവുമില്ല. മറുപടി പോലും അര്‍ഹിക്കാത്ത ആരോപണങ്ങളാണ് മന്ത്രിക്കെതിരേ ഉയര്‍ത്തിയിരിക്കുന്നത്. ആരോപണം ഉന്നയിച്ച ബാര്‍ ഉടമ ബിജു രമേശിനെ കണ്ടിട്ടു പോലുമില്ല. തന്നെ തനിയെ കണ്ടുവെന്നാണ് ബിജു രമേശ് പറഞ്ഞത്. ആരെയും തനിച്ച് കാണുന്ന ശീലം തനിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

ആരോപണം ഉയര്‍ന്നതിന് പിന്നാലെ മന്ത്രിക്കെതിരേ പ്രതികരിച്ച ടി.എന്‍.പ്രതാപന്‍ എംഎല്‍എയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനമാണ് മുഖ്യമന്ത്രി ഉയര്‍ത്തിയത്. പ്രതാപന്റെ നടപടി ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയില്ല. പ്രതാപനെ നിയന്ത്രിക്കാന്‍ തനിക്ക് അറിയാം. പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായ തനിക്ക് പ്രതാപനെ നിയന്ത്രിക്കാന്‍ അധികാരമുണ്‌ടെന്നും മുഖ്യമന്ത്രി പറഞ്ഞു.