ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് മന്ത്രി കെ.എം മാണി

single-img
1 November 2014

KM-Mani-Newskeralaതനിക്കെതിരെ ഉയര്‍ന്നു വന്ന കോഴ ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന കാര്യത്തില്‍ സംശയമില്ലെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്‍മാനും ധനമന്ത്രിയുമായ കെ.എം.മാണി.കേരളാ കോണ്‍ഗ്രസിനേയോ തന്നെയോ നിര്‍വീര്യമാക്കിക്കളയാമെന്നാണ് ആരെങ്കിലും കരുതുന്നതെങ്കില്‍ അതു നടപ്പില്ല. ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

418 ബാറുകളുടെ ലൈസന്‍സ് പുതുക്കാന്‍ ധനമന്ത്രി കെ.എം മാണി ഒരു കോടി രൂപ വാങ്ങിയെന്ന് ബാര്‍ ഉടമയും അസോസിയേഷന്‍ നേതാവുമായ ഡോ.ബിജു രമേശ് ഇന്നലെ ആരോപിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മാണി.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഇതില്‍ ഏതെങ്കിലും തരത്തിലുള്ള പങ്കുള്ളതായി കരുതുന്നില്ല. അമ്പതുവര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തിനിടെ ഒരു രൂപപോലും ആരോടും വാങ്ങിയിട്ടില്ല. അത്തരത്തിലൊരു ചരിത്രമോ പാരമ്പര്യമോ തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.