അമേരിക്കയില്‍ പരീക്ഷണപ്പറക്കലിനിടെ ബഹിരാകാശ പേടകം തകര്‍ന്ന് പൈലറ്റ് മരിച്ചു

single-img
1 November 2014

Virgin-Galactic-1ബിസിനസ് ഭീമന്‍ വിര്‍ജിന്‍ ഗ്യാലക്റ്റിക് കമ്പനി ബഹിരാകാശ സഞ്ചാരികള്‍ക്കായി വാണിജ്യാടിസ്ഥാനത്തിന്‍ നിര്‍മ്മിച്ച പേടകം തകര്‍ന്ന് പൈലറ്റ് മരിച്ചു. പരീക്ഷണപ്പറക്കലിനിടെ കാലിഫോര്‍ണിയയിലെ മൊജാവ് എയര്‍ ആന്‍ഡ് സ്‌പേസ് പോര്‍ട്ടിന് സമീപത്താണ് പേടകം തകര്‍ന്നു വീണത്.

ഫെഡറല്‍ ഏവിയേഷന്‍ അധികൃതര്‍ നല്‍കുന്ന വിവരമനുസരിച്ച് പേടകം അതിന്റെ ലോഞ്ചിന് സഹായിക്കുന്ന ജെറ്റ് വിമാനത്തില്‍ നിന്ന് വേര്‍പ്പെട്ട ഉടനെ തകരുകയായിരുന്നു. പാരച്യൂട്ടില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച സഹപൈലറ്റിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒന്നര കിലോമീറ്റര്‍ പരിധിയില്‍ പേടകത്തിന്റെ അവശിഷ്ടങ്ങള്‍ തകര്‍ച്ചയുടെ ആഘാതത്തില്‍ തെറിച്ചുപോയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.