ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരമേറ്റു

single-img
31 October 2014

devendra fadnavisമുംബൈ: ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി  അധികാരമേറ്റു. ദൈവ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്താണ് ചുമതലയേറ്റത്. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന സത്യപ്രതിജ്ഞാചടങ്ങില്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു സത്യവാചകം ചൊല്ലിക്കൊടുത്തു. പത്ത് അംഗ മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റത്. മുതിര്‍ന്ന നേതാക്കളായ ഏക്‌നാഥ് ഖഡ്‌സെ, വിനോദ് താവ്‌ഡെ, പങ്കജ മുണ്ടെ, സുധീര്‍ മുംഗന്തിവാര്‍ എന്നിവര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

സത്യപ്രതിജ്ഞാചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെ, കേന്ദ്രമന്ത്രിമാര്‍,  മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, വ്യവസായപ്രമുഖര്‍, ബോളിവുഡ് താരങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മഹാരാഷ്ട്രയുടെ 27-ാം മുഖ്യമന്ത്രിയാണ് 44 വയസുകാരനായ ഫഡ്‌നാവിസ്.