ചുംബന സമരത്തില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു

single-img
31 October 2014

kerala-high-courtകൊച്ചി: ചുംബന സമരത്തില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി. നവംബർ 2ന് കൊച്ചി മറൈന്‍ ഡ്രൈവില്‍ വെച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ‘കിസ് ഓഫ് ലവ്’ എന്ന പ്രതിഷേധ സമരത്തിന് വിലക്കേര്‍പ്പെടുത്തണമെന്ന ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. സമരത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചു. ഇതോടെയാണ് പ്രശ്‌നത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് പറഞ്ഞ് ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കിയത്.