കുട്ടി കടത്ത്; സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീം കോടതി

single-img
31 October 2014

supreme courtന്യൂഡല്‍ഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ നിന്നും കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് കുട്ടികളെ കടത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീം കോടതി. കേസ് സിബിഐക്ക് വിടണമെന്ന് അമിക്കസ് ക്യൂറി അപര്‍ണ ഭട്ട് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമാണ് കോടതി തള്ളിയത്.

കേസില്‍ സംസ്ഥാന സര്‍ക്കാരുകള്‍ അന്വേഷണം നടത്തുന്നതിനാല്‍ ഇപ്പോള്‍ ഇടപെടുന്നില്ല. സംസ്ഥാനങ്ങളുടെ വിശദീകരണത്തില്‍ തൃപ്തി രേഖപ്പെടുത്തിയ കോടതി, അന്വേഷണം മുന്നോട്ട് പോകട്ടെയെന്നും നിരീക്ഷിച്ചു.