സിപിഐ പേയ്‌മെന്റ് സീറ്റ് വിവാദം; അമിക്കസ് ക്യൂറിയെ നിയമിച്ചു

single-img
31 October 2014

CPI Elecn. Symbolതിരുവനന്തപുരം: സിപിഐയുടെ പേയ്‌മെന്റ് സീറ്റ് വിവാദവുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി ലോകായുക്ത കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു.  രണ്ടാഴ്ചക്കകം അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കോടതി ഉത്തരവ്. അഡ്വ.ജി ഹരികുമാറിനെയാണ്  ക്യൂറിയായി കോടതി നിയമിച്ചത്.

സീറ്റ് വിവാദവുമായി ബന്ധപ്പെട്ട് സിപിഐ ഓഫീസില്‍ നിന്നും രേഖകള്‍ പിടിച്ചെടുക്കണമെന്നും കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സിപിഐ സംസ്ഥാന നേതൃത്വത്തിന്റെ അപേക്ഷ കോടതി അംഗീകരിച്ച് കൊണ്ടാണ് അമിക്കസ് ക്യൂറിയെ കോടതി നിയമിച്ചത്.