കാറിന്‌ സൈഡു കൊടുക്കാത്തില്ല അദ്ധ്യാപകന്റെ കാല്‍ ചവിട്ടിയൊടിച്ചു

single-img
31 October 2014

legകായംകുളം: കാറിന്‌ സൈഡു കൊടുക്കാത്തതിനോട് അനുബന്ധിച്ചുണ്ടായ തര്‍ക്കത്തെ തുടർന്ന് അദ്ധ്യാപകന്റെ കാല്‍ ചവിട്ടിയൊടിച്ചു. കൃഷ്‌ണപുരം മുക്കട എല്‍.പി.സ്‌കൂളിലെ അദ്ധ്യാപകനായ മുഹമ്മദ് കുഞ്ഞിന്റെ വലതു കാലാണ്‌ ചവിട്ടിയൊടിച്ചത്‌.

ഇന്നലെ വൈകിട്ട്‌ 4.30 ന്‌ ദേശീയ പാതയില്‍ കല്ലുംമൂടിനു സമീപമാണ് സംഭവം നടന്നത്. സ്‌കൂള്‍ വിട്ടശേഷം സ്‌കൂട്ടറില്‍ വീട്ടിലേക്കു പോകുകയായിരുന്ന അദ്ധ്യാപകൻ പിന്നാലെ വന്ന കാര്‍ തട്ടി റോഡില്‍ വീഴുകയായിരുന്നു. ഇതു ചോദ്യംചെയ്‌ത മുഹമ്മദുകുഞ്ഞുനെ മര്‍ദ്ദിച്ച ശേഷം കാല്‍ ചവിട്ടിയൊടിക്കുകയുമായിരുന്നെന്ന് പോലീസ്‌ പറഞ്ഞു.

ഉടന്‍ സ്‌ഥലത്തെത്തിയ പോലീസ്‌ ബിജു, ബിജുകുമാര്‍ എന്നിവരെ കസ്‌റ്റഡിയിലെടുക്കുകയും ചെയ്തു. പരിക്കേറ്റ മുഹമ്മദുകുഞ്ഞിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.