ആധുനിക ഇന്ത്യയുടെ ശില്‍പ്പി പട്ടേലില്ലാതെ മഹാത്മാ ഗാന്ധി അപൂര്‍ണൻ: പ്രധാനമന്ത്രി നരേന്ദ്ര മോദി

single-img
31 October 2014

narendra-modi-feb-1ന്യൂഡല്‍ഹി: സര്‍ദാര്‍ വല്ലാഭായി പട്ടേലില്ലാതെ മഹാത്മാ ഗാന്ധി അപൂര്‍ണനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ പട്ടേല്‍ അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആധുനിക ഇന്ത്യയുടെ ശില്‍പ്പിയാണ് സര്‍ദാര്‍ വല്ലഭായി പട്ടേല്‍. അദ്ദേഹം രാജ്യത്തെ കൂട്ടിയോജിപ്പിച്ചെന്നും അദ്ദേഹത്തെ രാജ്യം ഒരിക്കലും മറന്നുപോകരുതെന്നും മോദി പറഞ്ഞു. ചരിത്രത്തെ പ്രത്യയശാസ്ത്രംകൊണ്ട് വളച്ചൊടിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.