ആഗ്രയില്‍ എടിഎം തകർത്ത് 14.5 ലക്ഷം രൂപ കവര്‍ന്നു

single-img
31 October 2014

bankrobആഗ്ര: ആഗ്രയില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എടിഎം തകർത്ത് മോഷ്ടാക്കള്‍ 14.5 ലക്ഷം രൂപ കവര്‍ന്നു. ആഗ്രയിലെ റോഹ്ത ബാഗില്‍ ബാങ്കിനോടു ചേര്‍ന്നു സ്ഥാപിച്ചിരിക്കുന്ന എടിഎമ്മിലാണ് കവര്‍ച്ച നടന്നത്. പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം നടന്നിരിക്കുന്നത്. മോഷ്ടാക്കള്‍ ഗ്യാസ് കട്ടറുപയോഗിച്ച് മെഷിന്‍ തകര്‍ത്ത ശേഷമാണ് മോഷണം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൂടാതെ സിസിടിവിയും അവർ കേടാക്കിയിട്ടുണ്ട്.