2 ജി കേസ്: രാജയ്ക്കും കനിമൊഴിക്കുമെതിരെ കുറ്റം ചുമത്തി

single-img
31 October 2014

moziപ്രഥമദൃഷ്ട്യാ കുറ്റക്കാരെന്ന് തെളിഞ്ഞതിനാൽ, മുൻ ടെലികോം മന്ത്രി എ.രാജ, എം.പി കനിമൊഴി, ഡി.എം.കെ തലവൻ എം. കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാൾ മറ്റ് പതിനാറ് പേർ എന്നിവർക്കെതിരെ 2ജി കേസിൽ പ്രത്യേക കോടതി കുറ്റം ചുമത്തി. കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ ഏഴ് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.

ഇവര്‍ക്കു പുറേേ ക്വാന്‍ ടെലികോം പ്രമോട്ടേര്‍മാരായ ഷാഹിദ് ഉസ്മാന്‍ ബാല്‍വ, വിനോദ് ഗോയെങ്ക എന്നിവര്‍ക്കെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്.

വഴിവിട്ട് സ്‌പെക്ട്രം ലൈന്‍സ് അനുവദിച്ചതുവഴി രാജ സ്വാന്‍ ടെലിക്കോമില്‍ നിന്ന് 200 കോടി രൂപ കൈക്കൂലിയായി വാങ്ങിയെന്നും കനിമൊഴിയുടെയും ദയാലു അമ്മാളിന്റെയും ഉടമസ്ഥതയിലുള്ള കലൈഞ്ജര്‍ ടി.വി. വഴിയാണ് രാജ കൈക്കൂലി വാങ്ങിയതെന്ന് കേസ് അന്വേഷിക്കുന്ന സി.ബി.ഐ. കണ്ടെത്തിയിട്ടുണ്ട്. കുസെഗോണ്‍ ഫ്രൂട്ട്‌സ് ആന്‍ഡ് വെജിറ്റബിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി വഴിയാണ് കലൈഞ്ജര്‍ ടി.വിക്ക് പണം ലഭിച്ചത്.