ഇന്റര്‍പോള്‍ കൊടുംകുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ മലയാളി സാറാ വില്ല്യംസ് പിടിയിൽ

single-img
31 October 2014

sara-williams-thomasവ്യാജ മരണസര്‍ട്ടിഫിക്കറ്റ് ചമച്ച് ഇന്‍ഷുറന്‍സില്‍നിന്ന് 26 ലക്ഷം രൂപ തട്ടിയെടുത്ത സാറാ വില്യംസ് (39) പിടിയിൽ. മയ്യനാട് സ്വദേശിനിയായ സാറാവില്യംസ് ചെന്നൈവിമാനത്താവളത്തില്‍ വെച്ചാണു ഇന്നലെ പിടിയിലായത്.ഇവരെ കസ്റ്റഡിയില്‍ വാങ്ങാന്‍ കൊല്ലത്തുനിന്നുള്ള ക്രൈംബ്രാഞ്ച് സംഘം ചെന്നൈയ്ക്ക് തിരിച്ചിട്ടുണ്ട്.

ലണ്ടനില്‍ പൗരത്വം നേടിയിരുന്ന സാറാവില്യംസ് 2000ല്‍ പുനലൂരിലെത്തിയിരുന്നതായാണ് സൂചന . ഇവിടെവച്ച് ഇവര്‍ മരിച്ചതായി കാട്ടി വ്യാജമരണസര്‍ട്ടിഫിക്കറ്റ് ചമച്ച് ലക്ഷങ്ങള്‍ തട്ടിയകേസാണ് നിലവിലുള്ളത്. 2001മുതല്‍ ഈ കേസ് അന്വേഷിച്ചുവരികയാണ്. ഇന്റര്‍പോള്‍ കൊടും കുറ്റവാളികളുടെ പട്ടികയില്‍പ്പെടുത്തി അന്വേഷിച്ചുവരുന്ന 16 മലയാളികളില്‍ ഒരാളാണ് സാറാ വില്യംസ്.