‘കിസ് ഓഫ് ലവ്’;പ്രതിഷേധിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യാൻ പാടില്ല,സദാചാര പോലീസ് ചമയുന്ന സാമൂഹ്യ വിരുദ്ധരെ ഉരുക്ക് മുഷ്ടികൊണ്ട് നേരിടും:ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല

single-img
31 October 2014

1506702_819945391397302_2276671549089009714_nകോഴിക്കോട്ടെ റസ്റ്ററന്റ് സദാചാര ഗുണ്ടകല് അടിച്ചുതകര്‍ത്തതിന് എതിരെ രണ്ടിനു മറൈന്‍ ഡ്രൈവില്‍ ഫെയ്‌സ് ബുക്ക് കൂട്ടായ്മ സംഘടിപ്പിക്കുന്ന പരസ്യചുംബന പ്രതിഷേധത്തോടുള്ള എതിര്‍പ്പ് സര്‍ക്കാര്‍ മയപ്പെടുത്തി.പ്രതിഷേധിക്കാനുള്ള അവകാശത്തെ ഒരിക്കലും ചോദ്യം ചെയ്യാനോ, അടിച്ചമര്‍ത്താനോ പാടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല പറഞ്ഞു. സദാചാര പോലീസ് ചമയുന്ന സാമൂഹ്യ വിരുദ്ധരെ ആഭ്യന്തര വകുപ്പ് ശക്തമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.

കൊച്ചിയില്‍ നടക്കുന്ന ചുംബന പ്രതിഷേധം ബിജെപി തടയില്ലെന്നു സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. രമേശ് അറിയിച്ചു. ജനങ്ങളാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. ചുംബന സമരത്തിനായി രംഗത്തിറങ്ങിയവരുടെ വീട്ടില്‍നിന്ന് ആരെയെങ്കിലും ഇതിനായി അയയ്ക്കുമോ എന്നും എംടി രമേഷ് ചോദിച്ചു