ബാർ വിധി;ജനതാൽപര്യം സംരക്ഷിക്കുന്ന വിധിയല്ലെന്ന് സുധീരൻ ,സർക്കാരിന്റെ അധികാരത്തിലുള്ള കോടതിയുടെ ഇടപെടലെന്ന് മന്ത്രി ബാബു

single-img
31 October 2014

sudheeran-president-new-1__smallബാറുകൾ പൂട്ടാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത ഡിവിഷൻ ബെഞ്ചിന്റെ തീരുമാനം കേരളത്തിലെ ജനങ്ങളുടെ താൽപര്യം സംരക്ഷിക്കുന്നതല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ.വിധിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സുധീരൻ വ്യക്തമാക്കി.കേരളത്തെ മദ്യമുക്തമാക്കാനാണ് കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും ശ്രമം. അതുമായി മുന്നോട്ട് പോവും. അതിനിടെയുണ്ടാവുന്ന തടസങ്ങളെല്ലാം നിയമപരമായും മറ്റു മാർഗങ്ങളിലൂടെയും നേരിടുമെന്നും കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞു

K_BABUബാറുകൾ പൂട്ടാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നടപടി സർക്കാരിന്റെ ഭരണഘടനാപരമായ അവകാശങ്ങളിലേക്കുള്ള കോടതിയുടെ കടന്നുകയറ്റമാണെന്ന് എക്സൈസ് മന്ത്രി കെ.ബാബു പറഞ്ഞു. ഒരു മാസത്തെ സ്റ്റേ നൽകിയത് തിരിച്ചടിയായി കാണുന്നില്ലെന്നും മന്ത്രി പറഞ്ഞു.