പട്ടിക്കൂട്ടിലടച്ച സ്കൂള്‍ തുറക്കാന്‍ അനുമതി നല്‍കിയത് ഹൈക്കോടതി റദ്ദാക്കി

single-img
31 October 2014

21647_617530കുട്ടിയെ പട്ടിക്കൂട്ടിലടച്ച സംഭവത്തെ തുടർന്ന് വിവാദമായ തിരുവനന്തപുരം കുടപ്പനക്കുന്ന് ജവഹര്‍ സ്‌കൂള്‍ പൂട്ടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കുട്ടിയുടെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് സ്‌കൂള്‍ പൂട്ടാന്‍ ഉത്തരവിട്ടത്.

സ്‌കൂള്‍ പൂട്ടാനുള്ള ഡി.പി.ഐയുടെ ഉത്തരവ് പൊതുവിദ്യാഭ്യാസ സെക്രട്ടറി സ്‌റ്റേ ചെയ്തതിനെതുടര്‍ന്ന് സ്കൂൾ തുറന്ന് പ്രവർത്തിച്ചിരുന്നു.

സ്‌കൂള്‍ ഈ അധ്യയനവര്‍ഷം തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്ന് ഡി.പി.ഐയോട് നേരത്തെ ജില്ലാഭരണകൂടം ശുപാര്‍ശ ചെയ്തിരുന്നു. ഈ അധ്യയന വര്‍ഷം മക്കളെ ജവഹര്‍ സ്‌കൂളില്‍ തന്നെ തുടര്‍ന്ന് പഠിപ്പിക്കണമെന്നാണ് ഭൂരിപക്ഷം രക്ഷിതാക്കളുടെയും അഭിപ്രായമെന്ന് കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ ബിജു പ്രഭാകറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വ്യക്തമായി. സ്‌കൂളിലെ 123 കുട്ടികളില്‍ 107 പേരുടെ രക്ഷിതാക്കളും അതേ സ്‌കൂളില്‍ കുട്ടികളെ തുടര്‍ന്നു പഠിപ്പിക്കണമെന്നാണ് അഭിപ്രായപ്പെട്ടത്.