ശാരീരിക ബന്ധം നിഷേധിച്ച ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി; ആത്മഹത്യക്ക് ശ്രമിച്ച ഭർത്താവ് പോലീസ് പിടിയിൽ

single-img
30 October 2014

crimeശാരീരിക ബന്ധം നിഷേധിച്ച ഭാര്യക്ക് അവിഹിതമുണ്ടെന്ന സംശയം, ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. ഭോപാലിലാണ് സംഭവം നടന്നത്. ഭാര്യയെ കൊലപ്പെടുത്തിയതിൽ കുറ്റബോധത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. മനോജും 24കാരി പിങ്കിയും തമ്മിൽ രണ്ട് വർഷങ്ങൾക്ക് മുമ്പാണ് വിവാഹിതരാകുന്നത്.

രണ്ടു വർഷങ്ങൾക്ക് ശേഷമേ താനുമായി ശരീരികബന്ധത്തിലേർപ്പെടാവു എന്നു അല്ലാത്തപക്ഷം തന്റെ പിതാവ് മരണപ്പെടുമെന്നും ആദ്യരാത്രിയിൽ പിങ്കി മനോജിനോട് പറഞ്ഞിരുന്നു. യുവാവ് തന്റെ ഭാര്യയുടെ വക്കുകൾ വിശ്വസിക്കുകയും ചെയ്തു.

കുറച്ച് കാലത്തിന് ശേഷം തന്റെ ഭാര്യയുടെ പെരുമാറ്റത്തിൽ മനോജിന് സംശയം തോന്നിയിരുന്നു. ഒരിക്കൽ തന്റെ ഭാര്യയുടെ ഫോൺ സംസാരം കേൾക്കാൻ ഇടയായത് മനോജിന്റെ സംശയത്തിന് ആക്കം കൂട്ടി. തങ്ങളുടെ രണ്ടാം വിവാഹ വാർഷിക ദിവസം ഇതേ കുറിച്ചുണ്ടായ തർക്കത്തിൽ കോപാകുലനായ യുവാവ് തന്റെ ഭാര്യയെ കല്ലുകൊണ്ട് തലക്കിടിച്ച് കൊല്ലപ്പെടുത്തിയ ശേഷം അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു.

ഒടുവിൽ ആത്മഹത്യ ചെയ്യാൻ റെയിൽപാളത്തിലെത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസ് പിടിയിലായ യുവാവ് കുറ്റസമ്മതം നടത്തിയിട്ടുണ്ട്.