ദക്ഷിണ കൊറിയൻ സീരിയൽ കണ്ടെതിന് ഉത്തര കൊറിയയിൽ 10 സർക്കാർ ഉദ്ദ്വോഗസ്ഥരെ വെടിവെച്ചു കൊന്നു

single-img
30 October 2014

kimദക്ഷിണ കൊറിയൻ സീരിയൽ കണ്ടെതിന് ഉത്തര കൊറിയയിൽ 10 പേരെ വെടിവെച്ചു കൊന്നു. ഉത്തര കൊറിയൻ ഭരണാതികാരി കിം ജോങ് യുനിന്റെ പ്രമുഖ ഉദ്ദ്വോഗസ്ഥരിൽപെട്ട 10 പേരെയാണ് ദക്ഷിണ കൊറിയൻ സീരിയൽ കണ്ടെതിന് വെടിവെച്ചു കൊന്നത്. ഇതോട് കിം ജോങ് ഭരണകുടം ഈ വർഷം വധശിക്ഷ നൽകിയവരുടെ എണ്ണം 50 കഴിഞ്ഞു.

ഉത്തര കൊറിയയിൽ പശ്ചാത്യ രാജ്യങ്ങളുടെ ടെലിവിഷൻ പരിപാടികൾക്കും സിനിമകൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. വിലക്ക് വകവെക്കാതെ ഇന്റെർനെറ്റ് വഴിയോ വ്യാജ സീഡി മുഖേനയോ ചിത്രം കാണുന്നവർക്കാണ് മരണ ശിക്ഷനൽകുന്നത്.

ദക്ഷിണ കൊറിയൻ സീരിയൽ കണ്ടെതിന് 80 പേർ പിടിക്കപ്പെട്ടതിൽ 10 പേരെ 10,000 കണക്കിനു ആളുകളെ മുൻ നിർത്തിയാണ് വെടിവെച്ച് കൊല്ലപ്പെടുത്തിയത്. ഇത്തരം കേസിൽ ആദ്യമായി പിടിക്കപ്പെട്ട ബാക്കിയുള്ളവരെ ജയിലിൽ കഠിനമായി ശിക്ഷക്ക് വിധിച്ചിട്ടുണ്ട്.

ഉത്തര കൊറിയൻ യുവാക്കൾക്കിടയിൽ ഹോളിവൂഡ് ആക്ഷൻ സിനിമകൾക്ക് നല്ലപ്രചാരമുണ്ട്, സ്ത്രീകൾക്കിടയിൽ ദക്ഷിണ കൊറിയൻ സീരിയലുകൾക്കും.

ഈ വർഷാദ്യം കിം ജോങ് ഭരണകൂടം കൈക്കൂലി കേസിൽ തന്റെ അമ്മാവൻ ഉൾപെടെ നിരവധി ബന്ധുക്കളെ തൂക്കിലേറ്റിയിരുന്നു.