ഗവര്‍ണറെ പിന്തുണച്ച് വി.എസ്.അച്യുതാനന്ദന്‍ രംഗത്ത്

single-img
30 October 2014

IN03_ACHUTHANANDAN_21248fതിരുവനന്തപുരം: ഗവര്‍ണറെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ രംഗത്ത്. ഗവര്‍ണര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ചതില്‍ തെറ്റില്ലെന്ന് വി.എസ് പറഞ്ഞു. സര്‍ക്കാര്‍ തന്നെ ഗവര്‍ണറെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും കേരളത്തിലെ സര്‍വകലാശാലകള്‍ കുട്ടിച്ചോറാക്കിയത് യുഡിഎഫ് സര്‍ക്കാരാണെന്നും വി.എസ്.അച്യുതാനന്ദന്‍ ആരോപിച്ചു. നേരത്തെ ഗവര്‍ണര്‍ക്കെതിരേ കോണ്‍ഗ്രസും ചില സിപിഎം നേതാക്കളും രംഗത്ത് വന്നിരുന്നു.