സ്നാപ്പ്ഡീൽ വഴി മൊബൈല്‍ ഫോണിന് ഓഡര്‍ ചെയ്ത ഉപയോക്താവിന് ലഭിച്ചത് വിം ബാർസോപ്പ്

single-img
30 October 2014

10710594_612367888885130_2281197741334183413_nരാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര കമ്പനിയായ സ്നാപ്പ്ഡീൽ മൊബൈല്‍ ഫോണിന് പകരം വിം ബാർസോപ്പ് പാര്‍സല്‍ അയച്ചെന്ന് ആരോപണം. മുംബൈ സ്വദേശിയായ ലക്ഷ്മിനാരായണൻ കൃഷ്ണമൂർത്തിയ്ക്കാണു ദുരനുഭവം ഉണ്ടായത്.കൃഷ്ണമൂർത്തിയുടെ ഫേസ്ബുക്ക് കുറിപ്പ് പ്രകാരം സ്നാപ്ഡീൽ വഴി സാംസങ്ങ് ഡ്യുയോസാണു ഓർഡർ ചെയ്തത്.പക്ഷേ പാഴ്സൽ വഴി ലഭിച്ചത് വിം ബാറാണു.ചിത്രങ്ങൾ സഹിതമാണു കൃഷ്ണമൂർത്തി ഫേസ്ബുക്കിൽ കുറിപ്പ് ഇട്ടത്.ഓണ്‍ലൈന്‍ വ്യാപാര കമ്പനിയായ ഫ്‌ലിപ്കാര്‍ട്ട് മൊബൈല്‍ ഫോണിന് പകരം കല്ല് പാര്‍സല്‍ അയച്ചെന്ന് ആരോപണം നേരത്തെ ഉയർന്നിരുന്നു.

10173669_612367928885126_8968685640285237103_nഫേസ്ബുക്ക് കുറിപ്പിനു പിന്നാലെ ക്ഷമാപണവുമായി സ്നാപ്പ്ഡീലും എത്തി.മുഴുവൻ പണവും കൃഷ്ണമൂർത്തിയ്ക്ക് തിരിച്ച് നൽകിയെന്നാണു സ്നാപ്പ്ഡീൽ പറയുന്നത്.സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും സ്നാപ്പ്ഡീൽ അധികൃതർ പറഞ്ഞു