പ്രവാചക നിന്ദ: ഡിവൈഎഫ്ഐ നേതാവിനെ സസ്പെൻഡ് ചെയ്തു.

single-img
30 October 2014

DYFIമുഹമ്മദ് നബിയെ നിന്ദിച്ച് പ്രസംഗിച്ചതിന്‍റെ പേരിൽ നേതാവിനെ സിപിഎം സസ്പെൻഡ് ചെയ്തു. ഡിവൈഎഫ്ഐ നേതാവും സിപിഎം ശ്രീകണ്ഠപുരം ഏരിയ കമ്മിറ്റി അംഗവുമായ എം. അനിൽകുമാറിനെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. മൂന്ന് മാസത്തേക്കാണ് സസ്പെൻഷൻ.

പ്രസംഗത്തില്‍ പ്രവാചകനെക്കുറിച്ച് നടത്തിയ പരാമര്‍ശം ദൗര്‍ഭാഗ്യകരമാണെന്ന് സി.പി.എം വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. ഇത് മതത്തോടും വിശ്വാസത്തോടുമുള്ള സി.പി.എം നിലപാടിന് നിരക്കുന്നതല്ല. മതവിശ്വാസം വ്രണപ്പെടുത്തുന്ന ഒരു പരാമര്‍ശവും പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് ഉണ്ടാവാന്‍ പാടുള്ളതല്ല. ഈ പ്രസംഗത്തിന്‍െറ പേരില്‍ സി.പി.എം വിരുദ്ധ പ്രചാരണം നടത്തുന്ന വര്‍ഗീയ ശക്തികളുടെ നീക്കത്തെ ജാഗ്രതയോടെ കാണണമെന്നും വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

ഇരിട്ടി പെരിങ്കരിയിൽ കഴിഞ്ഞ ദിവസം നടന്ന പൊതുയോഗത്തിലാണ് അനിൽകുമാർ പ്രവാചകനെ മോശമായി പരാമർശിച്ചത്. ഇതിനെതിരെ മുസ്ലിം സംഘടനകളും രംഗത്ത് വന്നിരുന്നു.