ശ്വേതാ ബസുവിനെ അമ്മയ്ക്കൊപ്പം വിടാൻ കോടതി ഉത്തരവ്

single-img
30 October 2014

swetha basu prasad (1)വേശ്യാവൃത്തിയുടെ പേരില്‍ പൊലീസ് അറസ്റ്റ് ചെയ്ത് പുനരധിവാസ കേന്ദ്രത്തിലാക്കിയ തെലുങ്ക് നടിയെ അമ്മയോടൊപ്പം വിട്ടയക്കാന്‍ കോടതി വിധി. ശ്വേതയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ വിധി പറഞ്ഞുകൊണ്ടാണ് കോടതി ഉത്തരവ്.മകളെ വീട്ടില്‍ അയക്കാതെ പുനരധിവാസ കേന്ദ്രത്തിലാക്കാനുള്ള നടപടി മൌലികാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ശ്വേതാ ബസുവിന്റെ അമ്മ പരാതി നല്‍കിയത്.

സെക്‌സ് റാക്കറ്റ് നേതാവ് അഞ്ജനേയലുവിന്‌റെ സംഘത്തിനൊപ്പമാണ് ശ്വേതയും പിടിയിലായത്. സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയശേഷം ശ്വേതയെ റസ്‌ക്യൂ ഹോമിലേക്ക് അയക്കുകയായിരുന്നു.സിനിമ ഇല്ലാതായ സാഹചര്യത്തില്‍ ഗതികെട്ട് വേശ്യാവൃത്തിയിലേക്ക് തിരിഞ്ഞതാണന്ന് ശ്വേത പറഞ്ഞതായി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു