‘കിസ്‌ ഓഫ്‌ ലവ്‌’:സമാധാനപരമായ ഒരു ഒത്തുചേരലിനെ അടിച്ചമർത്താനുള്ള നീക്കം ജനാധിപത്യവിരുദ്ധമെന്ന് വിടി ബൽറാം

single-img
30 October 2014

vt-balram1നവംബർ 2നു മറൈൻ ഡ്രൈവിൽ നടത്താനിരിക്കുന്ന ‘കിസ്‌ ഓഫ്‌ ലവ് പ്രവർത്തകരെ കൈയ്യേറ്റം ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ തൃത്താല എം.എൽ.എ വിടി ബൽറാം.സദാചാരപ്പോലീസ്‌ ചമയലും അതിന്റെ പേരിലുള്ള ഗുണ്ടായിസവും കോൺഗ്രസ്സിന്റെയോ യൂത്ത്‌ കോൺഗ്രസ്സിന്റെയോ രീതിയാവാൻ പാടില്ലെന്നും . യൂത്ത്‌ കോൺഗ്രസ്സ്‌ പ്രവർത്തകരെന്ന് സ്വയം പരിചയപ്പെടുത്തി ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും അതിനെ ന്യായീകരിച്ച്‌ ചാനൽ ചർച്ചകളിൽ ഞെളിയുകയും ചെയ്യുന്നവരേക്കുറിച്ചുള്ള സംഘടനയുടെ അഭിപ്രായം യൂത്ത്‌ കോൺഗ്രസ്‌ നേതാക്കൾ വ്യക്തമാക്കണമെന്നും ബൽറാം പറഞ്ഞു.ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലാണു ബൽറാം നിലപാട് വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസം ‘കിസ്‌ ഓഫ്‌ ലവ്‌’ പ്രവർത്തകരെ എതിർത്ത് യൂത്ത് കോൺഗ്രസ് നേതാക്കളെന്ന് പരിചയപ്പെടുത്തിയ ചിലർ രംഗത്ത് വന്നിരുന്നു.നവംബർ 2നു മറൈൻ ഡ്രൈവിൽ നടത്താനിരിക്കുന്ന പരിപാടി തടയുമെന്നും അറിയിച്ചിരുന്നു.

ആശയപരമായി യോജിക്കാനും വിയോജിക്കാനും പങ്കെടുക്കാനും വിട്ടുനിൽക്കാനും ഏവർക്കും സ്വാതന്ത്ര്യമുണ്ട്‌. എന്നാൽ ഭരണകൂടത്തിന്റെ അധികാരപ്രമത്തത ഉപയോഗിച്ചും നിയമങ്ങൾ വളച്ചൊടിച്ചുപയോഗിച്ചും സദാചാരഗുണ്ടകളെ കയറൂരിവിട്ടും സമാധാനപരമായ ഒരു ഒത്തുചേരലിനെ അടിച്ചമർത്താനുള്ള ഏത്‌ നീക്കവും ജനാധിപത്യവിരുദ്ധമാണെന്ന് വിടി ബൽറാം വ്യക്തമാക്കി

അതേസമയം പരസ്യ ചുംബന പരിപാടിക്ക് പൊലീസ് വിലക്കേര്‍പ്പെടുത്തി. പരിപാടി സംഘടിപ്പിക്കുന്നത് ക്രമസമാധാന പ്രശ്നമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് അനുമതി നിഷേധിച്ചത്. ഇക്കാര്യം സംഘാടകരെ അറിയിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി കമ്മീഷണുടെ ഓഫീസ് വ്യക്തമാക്കി.