“മോടി സാർ, എന്റെ 15 ലക്ഷം രൂപ എവിടെയാണ്” മോദിയുടെ ട്വീറ്റിനു താഴെ പരിഹാസവുമായി വിരുതന്മാർ

single-img
29 October 2014

ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്രമോടിയും സോഷ്യൽ മീഡിയയുടെ പരിഹാസത്തിന് ഇരയായി. ഇതിനു മുമ്പ് ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയയുടെ പരിഹാസത്തിന് ഇരയായി മാറിയത് ആപ്പ് നേതാവ് അരവിന്ദ് കെജ്രീവാളായിരുന്നു. ഇതുവരെ സോഷ്യൽ മീഡിയകളിൽ തല ഉയർത്തി നിന്ന പ്രധാനമന്ത്രി, ഇപ്പോൾ ഇതാ പതിയെ പതിയെ അദ്ദേഹവും പരിഹാസത്തിന് ഇരയായി തുടങ്ങുന്നു. പ്രധാനമന്ത്രി ട്വിറ്ററിലൂടെ ദേശീയ ദിനം അഘോഷിക്കുന്ന തുർക്കി ജനതക്ക് തന്റെ ആശംസകൾ നേർന്നിരുന്നു. ഈ ട്വീറ്റ് 250 ലേറെ തവണ റീ-ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ ഈ ട്വീറ്റിന് അടിയിൽ വന്ന കമന്റുകൾ വയിച്ചാൽ ചിരി ഉളവാക്കും.
modicomnt
ഒരു വിരുതന്റെ കമന്റ്”മോടി സാർ, എന്റെ 15 ലക്ഷം രൂപ എവിടെയാണ്”. മറ്റൊരു വിരുതന്റെ കമന്റ് ” അതെല്ലം ശരി തന്നെ സാർ എന്റെ 15 ലക്ഷം രൂപ എവിടെ” എന്നിങ്ങനെ പോകുന്നു കമന്റുകൾ.

തിരഞ്ഞെടുപ്പ് സമയത്ത് താൻ കള്ളപ്പണം കണ്ടു കെട്ടുമെന്നും. രാജ്യത്ത് തിരിച്ചെത്തിക്കുന്ന കള്ളപ്പണത്തിൽ നിന്നും 15 ലക്ഷം രൂപ താൻ ഓരോ ഭാരതീയനും നൽകുമെന്ന് പാറഞ്ഞിരുന്നതാണ് ഇപ്പോൾ അദ്ദേഹത്തിന് പുലിവാലായത്. കഴിഞ്ഞ ദിവസം കള്ളപ്പണ നിക്ഷേപമുള്ളവരുടെ പേരുകൾ കേന്ദ്ര സർക്കർ സുപ്രീം കോടതിയിൽ നൽകിയിരുന്നു. ഇതിനോട് അനുബന്ധിച്ചാണ് തങ്ങളുടെ 15 ലക്ഷം രൂപ ചോദിച്ച് കൊണ്ട് പ്രധാന മന്ത്രിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ തന്നെ കമന്റ് ഇട്ടിരിക്കുന്നത്. ഇതിനോടകം തന്നെ നിരവധി പേർ തങ്ങളുടെ 15 ലക്ഷം രൂപ ചോദിച്ച് കമന്റിട്ടിട്ടുണ്ട്.