ജമ്മു ഡിഐജിയുടെ അധികാര ദുർവിനിയോഗ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ ചർച്ചയാകുന്നു

single-img
29 October 2014

digpowerജമ്മു കാശ്മീർ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ നടത്തുന്ന അധികാര ദുർവിനിയോഗത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. ജമ്മു ഡിഐജിയായ ഷക്കീൽ ബേഗ് തന്റെ കീഴ് ജീവനക്കാരോട് അടിമകളോടെന്ന പോലെ പെരുമാറുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയകളിൽ ചർച്ചയാകുന്നത്. പ്രസ്തുത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് ഇദ്ദേഹത്തിന്റെ മകന്റെ അക്കൗണ്ടിൽ നിന്നുമാണ്.

ചിത്രങ്ങളിൽ ഒന്നിൽ കീഴ്ജീവനക്കാരനെ കൊണ്ട് ഡിഐജി തന്റെ ഷൂ ഇടാൻ സഹായിക്കുന്നുണ്ട്. മറ്റൊന്നിൽ ഇദ്ദേഹത്തിന്റെ മകനെ ഗോൾഫ് കളിക്കാൻ സഹായിക്കുന്നത് തോക്കുധാരിയായ പോലീസ് ഉദ്ദ്വോഗസ്ഥനാണ്.

മൂന്നാമത്തെ ചിത്രത്തിൽ മറ്റൊരു പോലീസുകാരൻ ഡിഐജിക്ക് കുടപിടിച്ചു കൊടുക്കുന്നുണ്ട്. ഈ മൂന്ന് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. ഡിഐജിയുടെ ഭഗത്തു നിന്നുമുണ്ടായ ഈ അധികാര ധാർഷ്ട്യത്തെ പൊതുജനം രൂക്ഷമായ ഭാഷയിൽ സോഷ്യൽ മീഡിയ വഴി വിമർശിച്ചിട്ടുണ്ട്.

ഇത്തരത്തിലുള്ള പോലീസ് മേധാവികളാണ് സേനയുടെ മാനം കെടുത്തുന്നതെന്നും സർക്കാർ ഇതുപോലുള്ള കാര്യങ്ങൾക്ക് ശക്തമായ നടപടി എടുക്കണമെന്നും കിരൺ ബേഡി ആവശ്യപ്പെട്ടു.