ഭർത്താവിന്റെ സ്വവർഗാനുരാഗം ഭാര്യ ഒളികാമറയി പകർത്തി; ഭാര്യയുടെ പരാതിയിൽ മലയാളി എഞ്ചിനിയർ അറസ്റ്റിൽ

single-img
29 October 2014

overt-bullet-cameraബെംഗളൂരു: ഇൻഫോസിസിൽ എഞ്ചിനിയറായ ഭർത്താവിന്റെ സ്വവർഗാനുരാഗം ഭാര്യ ഒളികാമറയിലൂടെ പിടിച്ചു. താൻ പിടിച്ച ദൃശ്യങ്ങളുമായി ഭാര്യ പോലീസ് സ്‌റ്റേഷനിലെത്തി പരാതിനല്‍കി. ഭാര്യയുടെ പരാതിയെ തുടർന്ന് ഭർത്താവിനെ പോലീസ് അറസ്റ്റുചെയ്തു. പരാതിക്കാരി ദന്തഡോക്ടറാണ്.

തിരുവനന്തപുരം സ്വദേശിയായ 32 കാരനുമായി ആറുമാസം മുമ്പാണ് വിവാഹ നടന്നത്. വിവാഹത്തിന് ശേഷം ഒരിക്കല്‍പ്പോലും തനിക്കൊപ്പം കിടക്ക പങ്കിട്ടിട്ടില്ലെന്നും അതില്‍ സംശയം തോന്നിയാണ് വീട്ടില്‍ ഒളിക്യാമറ ഘടിപ്പിച്ചതെന്നും യുവതി പറഞ്ഞു. കൂടാതെ താന്‍ ഓഫീസില്‍ പോകുന്ന സമയത്ത് ഭര്‍ത്താവ് പല പുരുഷന്മാരുമായിട്ട് വീട്ടിലെത്താറുണ്ടെന്ന് യുവതി മനസ്സിലാക്കിയിരുന്നു.

ഐ.പി.സി സെക്ഷന്‍ 377 വകുപ്പ് പ്രകാരമാണ് കേസ് കൊടുത്തിരിക്കുന്നത്. ഭർത്താവിന്റെ മാതാപിതാക്കൾക്കെതിരെയും പരാതിയുണ്ട്. 377-ാം വകുപ്പ് പ്രകാരം സ്വവര്‍ഗരതി ജീവപര്യന്തം ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്. നേരത്തെ,​ ഡൽഹി ഹൈക്കോടതി സ്വവർഗാനുരാഗം കുറ്റകരമല്ലാതാക്കിയെങ്കിലും സുപ്രീംകോടതി ആ വിധി റദ്ദാക്കുകയായിരുന്നു.

ഈ വകുപ്പിന്റെ നിയമഭേദഗതി നടത്തേണ്ടത് പാര്‍ലമെന്റാണെന്നാണ് സുപ്രീംകോടതി വിധിയില്‍ പറയുന്നത്. കര്‍ണാടകയിലെ തുംകൂര്‍ സ്വദേശിനിയാണ് യുവതി.