രാഷ്ട്രീയ പാര്‍ട്ടികള്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നത് ക്രിമിനല്‍ കുറ്റമല്ലെന്ന് ഹൈക്കോടതി

single-img
29 October 2014

kerala-high-courtകൊച്ചി: രാഷ്ട്രീയ പാര്‍ട്ടികള്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിനെ ക്രിമിനല്‍ കുറ്റമായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി. ഈ ആവശ്യമുന്നയിച്ച് സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.

ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നത് നിയമം മൂലം തടയുക സാധ്യമല്ലെന്നും ആവശ്യമെങ്കില്‍ സര്‍ക്കാരിന് നിയമ നിര്‍മാണം നടത്താമെന്നും കോടതി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്നും. അതിനാൽ ഹര്‍ത്താല്‍ നേരിടാന്‍ സമഗ്ര നിയമം കൊണ്ടുവരണമെന്നും പൊതുമുതല്‍ നശീകരണക്കേസുകള്‍ കാര്യക്ഷമമായി നടപ്പാക്കണമെന്നും കോടതി നിരീക്ഷിച്ചു.

സര്‍ക്കാര്‍ വകുപ്പുകളും ജില്ലാ ഭരണകൂടങ്ങളും ഹര്‍ത്താല്‍ ദിനങ്ങളിലെ നഷ്ടം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കണം. ഹര്‍ത്താല്‍ ആഹ്വാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങളെ തടയാന്‍ കഴിയില്ലെന്നും. എന്നാല്‍ ഹര്‍ത്താല്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ നിയന്ത്രണം പാലിക്കണമെന്നും കോടതി പറഞ്ഞു. ഹര്‍ത്താലുമായി ബന്ധപ്പെട്ട മുന്‍ കോടതി ഉത്തരവുകള്‍ കര്‍ശനമായി നടപ്പാക്കണമെന്നും കോടതി നിരീക്ഷിച്ചു.