ഭീഷണികത്തുമായി ബന്ധമില്ലെന്ന് എസ്ഡിപിഐ

single-img
29 October 2014

modiപ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ലഭിച്ച ഭീഷണിക്കത്തുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് എസ്ഡിപിഐ. എസ്ഡിപിഐ മാന്നാര്‍ യൂണിറ്റിന്റെ പേരിലുള്ള ഭീഷണിക്കത്ത് തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ലഭിച്ചത്. ഇതു സംബന്ധിച്ച് പോലീസ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ കത്തിന്റെ ഉറവിടം വ്യാജമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

മാന്നാറില്‍ എസ്ഡിപിഐയുടെ പ്രവര്‍ത്തനം ശക്തമായിട്ടുണ്ടെങ്കിലും കത്തില്‍ പറയുന്ന രീതിയില്‍ ഓഫീസോ കമ്മിറ്റിയോ ഇല്ല. എസ്ഡിപിഐക്ക് മാന്നാറില്‍ ഒരു ബ്രാഞ്ച് കമ്മിറ്റിമാത്രമാണ് നിലവിലുള്ളത്. കത്ത് മാന്നാറില്‍ നിന്ന് മറ്റാരെങ്കിലും എസ്ഡിപിഐ യുടെ പേരില്‍ അയച്ചതാകാമെന്നാണ് പോലീസ് കരുതുന്നത്. ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വന്നയുടന്‍ തന്നെ മാന്നാര്‍ പോലീസ് പ്രഥമികാന്വേഷണം നടത്തിയിരുന്നു.

എന്നാല്‍ മാന്നാറില്‍ നിലനില്‍ക്കുന്ന സൗഹൃദ അന്തരീക്ഷം തകര്‍ക്കുവാന്‍ ചില കുബുദ്ധികള്‍ നടത്തിയ ശ്രമമാണ് ഈ കത്തെന്ന് എസ്ഡിപിഐ ഭാരവാഹികൾ അറിയിച്ചു.