ഐസിസ്സിൽ ചേരാൻ ഗൂഗിളിലെ ജോലി ഉപേക്ഷിച്ചെന്ന് സംശയിക്കുന്ന ആൾ പോലീസ് നിരീക്ഷണത്തിൽ

single-img
29 October 2014

googleഐസിസ്സിൽ ചേരുന്നതിനായി ഗൂഗിളിലെ ജോലി ഉപേക്ഷിച്ചെന്ന് സംശയിക്കുന്ന ആൾ പോലീസ് നിരീക്ഷണത്തിൽ. ഹൈദ്രാബാദിലെ മുൻ ഗൂഗിൾ ജീവനക്കാരനായ 30 കാരൻ മാസങ്ങൾക്ക് മുൻപ് ജോലി ഉപേക്ഷിച്ച ശേഷം സൗദി അറേബ്യൻ വിസക്ക് അപേക്ഷിച്ചിരുന്നു. സൗദി അറേബ്യ വഴി ഇറാക്കിലോ സിറിയയിലോ ഉള്ള ഐസിസ്സിൽ ചേരാനായിരുന്നു ഇദ്ദേഹത്തിന്റെ പദ്ധതിയെന്ന് പോലീസ് കരുതുന്നു. ഇദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ ചാറ്റുകൾ സംശയം ജനിപ്പിക്കുന്നതാണെന്ന് പോലീസ് പറയുന്നു. ഇയാളെ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഇദ്ദേഹത്തോട് ദിവസവും സ്റ്റേഷനിൽ ഹാജരാവാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.