നിര്‍ഭയയിൽ മൂന്ന് പെണ്‍കുട്ടികള്‍ ആത്മഹത്യക്ക് ശ്രമിച്ചു

single-img
29 October 2014

mirrorതിരുവനന്തപുരം: പൂജപ്പുര നിര്‍ഭയയിലെ താമസക്കാരായ മൂന്ന് പെണ്‍കുട്ടികള്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കുപ്പിച്ചില്ലുകള്‍ വിഴുങ്ങിയാണ് ഇവര്‍ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പറയെപ്പെടുന്നു.

ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെ മുഖം നോക്കുന്ന കണ്ണാടി പൊട്ടിച്ചാണ് ഇവര്‍ വിഴുങ്ങിയതെന്നാണ് സൂചന. ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന പെണ്‍കുട്ടികളെയാണ് നിര്‍ഭയ സംരക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.