ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ കാമുകിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായി

single-img
29 October 2014

diego-maradona-rocio-oliva-528524ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ കാമുകിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായി. കാമുകി റോകിയോ ഒളിവയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളിലുള്ളയ്ജ്. ഒരു അര്‍ജന്റീനിയന്‍ ടിവി ചാനലാണ് വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.

എന്നാല്‍ താന്‍ ഒളിവയെ മര്‍ദ്ദിച്ചിട്ടില്ലെന്ന് വിശദീകരിച്ച് മറഡോണ രംഗത്തെത്തി. ദൃശ്യത്തിലുള്ളത് താന്‍ തന്നെയാണെന്ന് സമ്മതിച്ച മറഡോണ കാമുകിയെ മര്‍ദ്ദിച്ചെന്ന വാര്‍ത്ത നിഷേധിച്ചു.അതിനിടെ കാമുകി റോസിയോ ഒലിവയ്‌ക്കെതിരെ മോഷണത്തിന് കേസ് കൊടുത്തു. ദുബായില്‍ വെച്ച് ഒലീവ ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചതായാണ് കേസ്.