സംസ്ഥാനത്ത് ഫ്‌ലക്‌സ് നിരോധിക്കേണ്ടെന്ന് മന്ത്രിസഭായോഗം

single-img
29 October 2014

01-flex-boardsസംസ്ഥാനത്ത് ഫ്‌ലക്‌സ് നിരോധിക്കേണ്ടെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. എന്നാല്‍ വ്യവസ്ഥകളോടെ ഫ്‌ലക്‌സിന് നിയന്ത്രണം ഏര്‍പ്പെടുത്തും. ഇത് സംബന്ധിച്ച ഉപസമിതി റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു. സര്‍ക്കാര്‍ പരപാടികളില്‍ നിന്ന് ഫ്‌ലക്‌സ് പൂര്‍ണമായും ഒഴിവാക്കും.
പരിസ്ഥിതി സംരക്ഷണത്തിനായി പ്ലാസ്റ്റിക് ഫ്ലക്സ് നിരോധനമേര്‍പ്പെടുത്താനും നിയമം നിര്‍മ്മിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഇതിനെതിരെ ഫ്ലക്സ് വ്യവസായവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ വിവിധ മന്ത്രിമാരെ കണ്ട് നിവേദനം നല്‍കിയ പശ്ചാത്തിലാണ് ഇക്കാര്യം വീണ്ടും മന്ത്രിസഭ പരിഗണിച്ചത്.പരസ്യഫ്ലക്സുകളില് നിന്ന് നികുതിയിനത്തിലും വൈദ്യുതി ചാര്‍ജ്ജിനത്തിലും ഓരോ വര്‍ഷവും ലഭിക്കുന്ന കോടികള്‍ വേണ്ടെന്നു വെയ്ക്കുന്നത് വിഡ്ഡിത്തമാണെന്നും മന്ത്രിമാര്‍ ചൂണ്ടിക്കാട്ടി.