മോതിരം എട്ട്;ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

single-img
29 October 2014

8ring_അഞ്ചു വിരലിലും മോതിരങ്ങളിട്ടുകൊണ്ടുവന്ന ഉദ്യോഗസ്ഥനെ യു.പി സര്‍ക്കാര്‍ സസ്‌പെന്‍ഡു ചെയ്തു.രാജ് മണി മിശ്ര എന്ന ഉദ്യോസ്ഥനെതിരെയാണ് മോതിരമിട്ടതിന്റ പേരില്‍ നടപടിയെടുത്തത്. വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരനാണു മിശ്ര.എട്ടുമോതിരങ്ങളാണ് ഇദ്ദേഹം ധരിച്ചിരുന്നത്.

വിദ്യാഭ്യാസ മന്ത്രി മെഹ്ബൂബ് അലിയാണു പരിശോധനയ്ക്കിടെ മോതിരം കണ്ടെത്.തുടർന്ന് ഇത്രമാത്രം ആഭരണങ്ങളിട്ടതിനു പിന്നില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് സസ്പെൻഡ് ചെയ്യുക ആയിരുന്നു.മിശ്രയുടെ വരുമാനത്തെ കുറിച്ചുള്ള അന്വേഷണത്തിനു ഉത്തരവുണ്ട്