ഭര്‍ത്താവ് സിനിമയ്ക്ക് കൊണ്ടുപോയില്ല;യുവതി ആസിഡ് കുടിച്ചു

single-img
29 October 2014

lonely-missing-you-black-and-white-photography-2-lindos-black-and-white-black-white-sadness-sad-czarno-biac581e-sad-beauty-nikki-images-wave-pics_largeഭര്‍ത്താവ് സിനിമയ്ക്ക് കൊണ്ടു പോകാത്തതില്‍ പ്രകോപിതയായ യുവതി ആസിഡ് കുടിച്ചു.മധ്യപ്രദേശിലെ ശിവപുരി ജില്ലയിലാണു സംഭവം. ഷാരൂഖ് ഖാന്റെ ഹാപ്പി ന്യൂ ഇയര്‍ എന്ന ചിത്രത്തിന് കൊണ്ടുപോകാത്തതിനെ തുടര്‍ന്നാണ് 21 കാരിയായ നേഹ സെന്നാണു ആസിഡ് കുടിച്ചത്.

ഗുരുതരാവസ്ഥയിലായ യുവതിയെ ഗ്വാളിയോറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ ആന്തരാവയവങ്ങളെല്ലാം നശിച്ചതായി പൊലീസ് പറഞ്ഞു.