ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ പാര്‍ട്ടിയുടെ സീറ്റ് കുറച്ചത് പരനാറി പ്രയോഗം; കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ക്കെതിരെ വി.എസിന്റെ കത്ത്

single-img
28 October 2014

Achuthanandan_jpg_1241752fപിണറായി വിജയന്റെ പരനാറി പ്രയോഗം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് മണ്ഡലങ്ങളിലെ തോല്‍വിക്ക് കാരണമായെന്നും കേന്ദ്രനേതൃത്വത്തിന്റെ ഏകാധിപത്യ പ്രവണതകള്‍ പാര്‍ട്ടിയെ തകര്‍ക്കുമെന്നും കാട്ടി സി.പി.എം കേന്ദ്രസംസ്ഥാന നേതൃത്വങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി വി.എസ് അച്യുതാനന്ദന്റെ കത്ത്. പത്ത് പേജുള്ള വി.എസിന്റെ കത്ത് കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ക്ക് വിതരണം ചെയ്തു.

തെറ്റുകളില്‍ നിന്ന് തെറ്റുകളിലേക്ക് പോകുന്ന കേന്ദ്ര സംസ്ഥാന നേതൃത്വങ്ങളോട് തിരുത്തലിന് പലവട്ടം ആവശ്യപ്പെട്ടിട്ടും അതിന് തയ്യാറാവുന്നില്ല. ആര്‍.എസ്.പിയും എസ്.ജെ.ഡിയും മുന്നണി വിട്ട് സംസ്ഥാനത്ത് തിരിച്ചടിയായെന്നും കത്തില്‍ ആരോപിക്കുന്നുണ്ട്.