ക്ഷേത്രത്തില്‍ നടന്ന പരസ്പരം ചാണകം എറിഞ്ഞുള്ള നേര്‍ച്ചയില്‍ പങ്കെടുത്തത് ആയിരങ്ങള്‍

single-img
28 October 2014

Nerchaതമിഴ്‌നാട് ഈറോഡ് ജില്ലയിലെ താളവാടിക്കടുത്ത് കുമ്ഠാപുരത്തിലെ പിറമേശ്വര്‍ ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് നടന്ന പരസ്പരം ചാണകമെറിഞ്ഞ് നേര്‍ച്ചയില്‍ പങ്കെടുത്തത് ആയിരങ്ങള്‍. വര്‍ഷങ്ങളായി ക്ഷേത്രത്തില്‍ മുടങ്ങാതെ നടക്കാറുള്ള നേര്‍ച്ചയാണിത്.

ഞായറാഴ്ച രാവിലെ പൂജകള്‍ക്കുശേഷം 12 മണിയോടെയാണ് ആരംഭിച്ച ചാണകമേറ് നേര്‍ച്ച വൈകീട്ട് 4 മണിവരെ തുടര്‍ന്നു. പുരുഷന്മാരും കുട്ടികളും പരസ്പരം ചാണകമെറിയുന്നത് കാണാന്‍ വിദേശികളടക്കം നിരവധിപേര്‍ കാഴ്ചക്കാരായെത്തിയിരുന്നു.