കൊച്ചി മെട്രോയുടെ കോച്ചുകള്‍ 2016 തുടക്കത്തില്‍ വിതരണം ചെയ്യുമെന്ന് ആല്‍സ്റ്റോം

single-img
28 October 2014

kochi-metro-rail-route-mapകൊച്ചി മെട്രോക്കുളള ആദ്യ കോച്ചുകള്‍ 2016ന്റെ തുടക്കത്തില്‍ വിതരണം ചെയ്യുമെന്നു നിര്‍മാണ കരാര്‍ ലഭിച്ച കമ്പനി ആല്‍സ്റ്റോം അറിയിച്ചു. 25 മെട്രോപോളിസ് ട്രെയിനുകള്‍ ഓടിക്കുന്നതിനാവശ്യമായ കോച്ചുകള്‍ വിതരണം ചെയ്യുന്നതിനായി ആല്‍സ്റ്റോം കൊച്ചി മെട്രോയുടെ കണ്‍സള്‍ട്ടന്റുകളായ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനുമായി കരാറുണ്ടാക്കിയിരുന്നു. 663 കോടിയില്‍ പരം രൂപ (85 ദശലക്ഷം യൂറോ)യുടെതാണ് കരാര്‍. 25 സ്റ്റാന്‍ഡേര്‍ഡ് ട്രാക്ക് ഗേജ് ട്രെയിനുകളുടെ രൂപകല്‍പ്പന, നിര്‍മ്മാണം, വിതരണം, സ്ഥാപിക്കല്‍, ടെസ്റ്റിംഗ്, കമ്മീഷനിംഗ് എന്നിവയുടെ ചുമതല ആല്‍സ്റ്റോമിനാണ്.