ധൈര്യമുണ്ടെങ്കില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തുക; ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പിനെ നേരിടുവാന്‍ ബിജെപിക്ക് എഎപിയുടെ വെല്ലുവിളി

single-img
28 October 2014

aam-aadmi-partys-bengal-unit-merges-with-bjp-says-rahul-sinhaഡല്‍ഹിയില്‍ ഒരു ന്യൂനപക്ഷ സര്‍ക്കാര്‍ രൂപീകരിക്കുവാന്‍ ശ്രമിക്കാതെ വീണ്ടും തെരഞ്ഞെടുപ്പ് നടത്തുവാന്‍ ബിജെപിക്ക് എഎപിയുടെ വെല്ലുവിളി. വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് ബിജെപിയോട് എഎപി ആവശ്യപ്പെട്ടുന്നത്. ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കുവാന്‍ ഗവര്‍ണര്‍ നജീബ് ജംഗ് ക്ഷണിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്ന സമയത്താണ് എഎപിയുടെ ആവശ്യം.

ബിജെപി ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് കുതിര കച്ചവടം നടത്തുകയാണെന്ന് എഎപി നേതാവ് മനീഷ് സിസോഡിയ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് തങ്ങള്‍ തെളിവുകള്‍ നല്‍കിയിട്ടുണ്‌ടെന്നും സിസോഡിയ പറഞ്ഞു.