‘ഫ്യൂരിയസ് 7’ ന്റെ ആദ്യ പോസ്റ്റർ പുറത്തിറക്കി

single-img
28 October 2014

furious7പ്രശസ്ത ഹോളീവുഡ് ചിത്രമായ ‘ഫാസ്റ്റ് ആന്റ് ഫ്യൂരിയസിന്റെ’ ഏഴാം പതിപ്പിന്റെ ആദ്യ പോസ്റ്റർ പുറത്തിറക്കി. ഈ ചിത്രത്തിന്റെ കഴിഞ്ഞ ആറുപതിപ്പുകളും വൻ വിജയമായതിനെ തുടർന്നാണ് യൂണിവേഴ്സൽ പിക്ച്ചേർഴ്സ് ഏഴാം ഭാഗത്തിനെ കുറിച്ച് ചിന്തിച്ചത്.  ഡ്വൊയിൻ ജോൺസൺ, മിശേൽ റോഡ്രിഗസ്, കാർ അപകടത്തിൽ കൊല്ലപ്പെട്ട പോൾ വാൾക്കർ, വിൻഡീസൽ തുടങ്ങി എല്ലാ മുൻനിര തരങ്ങളും പോസ്റ്ററിലുണ്ട്. ഇന്ത്യൻ സിനിമാതരം അലി ഫസൽ ചിത്രത്തിൽ ചെറിയ റോളിൽ എത്തുന്നു.

കഴിഞ്ഞ നവംമ്പറിൽ നടന്ന കാർ അപകടത്തിൽ പോൾ വാൾക്കർ മരണപ്പെട്ടതിനെ തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് കുറച്ച് നാളത്തേക്ക് നിർത്തി വെച്ചിരുന്നു. തുടർന്ന് വാൾക്കറിന് പകരം ഡ്യൂപ്പിനെ ഉപയോഗിച്ച് ഗ്രാഫിക്സിന്റെ സഹായത്തോടെയാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ഇദ്ദേഹത്തിന്റെ സഹോദരന്മാരായ കോടിയേയും കാലെബിനേയുമാണ് ഡ്യൂപ്പായി അണിയറക്കാർ ഉപയോഗിച്ചത്. അടുത്തവർഷം ഏപ്രിൽ ആദ്യവാരം ചിത്രം തീയറ്ററിൽ എത്തും.fast7