പോളിയോ വാക്സിൻ വികസിപ്പിച്ചെടുത്ത ഡോക്ടർ ജോനാസ് സാൾക്കിന്റെ 100മത്തെ ജന്മദിനത്തിന് ഗൂഗിൾ ഡൂഡിൽ പുറത്തിറക്കി

single-img
28 October 2014

salkവിജയകരമയി പോളിയോ വാക്സിൻ വികസിപ്പിച്ചെടുത്ത ഡോക്ടർ ജോനാസ് സാൾക്കിന്റെ 100മത്തെ ജന്മദിനത്തോട് അനുബന്ധിച്ച് ഗൂഗിൾ ഡൂഡിൽ പുറത്തിറക്കി. ‘നന്ദി ഡോക്ടർ സാൾക്ക്'(“Thank you, Dr Salk!”) എന്നെഴുതിയ ബോർഡ് കൈയ്യിലേന്തി രണ്ട് കുട്ടികളോടൊപ്പം ജോനാസ് സാൾക്കും ചേർന്നതാണ് ഡൂഡിൽ. കുട്ടികൾക്കുണ്ടാകുന്ന പോളിയോ എന്ന മഹാമാരിയെ ലോകത്ത് നിന്നും തുടച്ച് നീക്കാൻ സഹായിച്ചത് ഇദ്ദേഹം വികസിപ്പിച്ചെടുത്ത പോളിയോ വാക്സിൻ കാരണമാണ്. 1995 ജൂൺ 23ന് തന്റെ 80മത്തെ ജന്മദിനത്തിലാണ് സാൾക്ക് മരണപ്പെട്ടത്.