കള്ളപ്പണം: അംബാനിമാരുടെ പേരുമായി ആം ആദ്മി പാർട്ടി

single-img
28 October 2014

BL06_13_KEJBHU_1228995fസ്വിസ് ബാങ്കിൽ കള്ളപ്പണം നിഷേപം നടത്തിയവരിൽ അംബാനി സഹോദരന്മാർ ഉൾപ്പെടെയുള്ളവരുടെ പട്ടികയുമായി ആം ആദ്മി പാർട്ടി രംഗത്തുവന്നു. വിദേശരാജ്യങ്ങളിൽ കള്ളപ്പണ നിക്ഷേപം നടത്തിയിട്ടുള്ള മൂന്ന് പേരുകൾ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചതിന് തൊട്ടുപിന്നാലെയാണു ആം ആദ്മി പാർട്ടി പട്ടിക പുറത്ത് വിട്ടത്.കള്ളപ്പണ നിക്ഷേപം നടത്തിയിട്ടുള്ള എല്ലാവരുടെയും വിവരങ്ങൾ പുറത്തുവിടാൻ കേന്ദ്രം മടിക്കുകയാണെന്നും പാർട്ടി കൺവീനർ അരവിന്ദ് കേജ്‌‌രിവാളും അഭിഭാഷകനായ പ്രശാന്ത് ഭൂഷനും വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി

കേന്ദ്രം വെളിപ്പെടുത്തിയ മൂന്ന് പേരുകൾ രണ്ട് വ‌ർഷം മുൻപ് തന്നെ ആം ആദ്മി പാർട്ടി പുറത്തുവിട്ടതാണ്. അന്ന് പാർട്ടി പുറത്തുവിട്ട പട്ടികയിലെ മറ്റുള്ളവരുടെ പേരുകൾ വെളിപ്പെടുത്താൻ എന്തുകൊണ്ടാണ് കേന്ദ്രം മടിക്കുന്നതെന്ന് കെജ്രിവാൾ ചോദിച്ചു.

ആം ആദ്മി പുറത്ത് വിട്ട പട്ടികയിൽ ഉള്ളവർ ഇവരാണു
മുകേഷ് അംബാനി,അനിൽ അംബാനി,കോകില ധീരുഭായ് അംബാനി,മോട്ടെക് സോഫ്‌ട്‌വെയർ പ്രൈവറ്റ് ലി.മി. (റിലയൻസ്),റിലയൻസ് ഇൻ‌‌‌ഡസ്ട്രീസ് ലി.മി.,സന്ദീപ് ഠണ്ടൻ,അനു ഠണ്ടൻ,നരേഷ് കുമാർ ഗോയൽ,യശോവർദ്ധൻ ബിർള,ബർമൻസ് (മൂന്ന് കുടുംബാംഗങ്ങൾ)